സിറോ മലബാർ സൊസൈറ്റി പുതിയ ഭരണസമിതി അധികാരമേറ്റു


പ്രദീപ് പുറവങ്കര

മനാമ : സിറോ മലബാർ സൊസൈറ്റിയുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും സിംസ്-ഓണം മഹോത്സവത്തിന്റെ സമാപനവും ആദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ നടന്നു. സിംസ് പ്രസിഡന്റ് പി.റ്റി. ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമ്മാസ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കേരളസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

സിംസിന്റെ 2025-2026 പ്രവർത്തന മാർഗരേഖ ഫിനാൻസ് സെക്രട്ടറി ജേക്കബ് വാഴപ്പള്ളി, അഡ്വ. ബിനു മണ്ണിലിൽ നിന്നും ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പുതിയ വർഷത്തേക്കുള്ള പ്രവർത്തനരേഖയെക്കുറിച്ച് വിശദമായി അവതരിപ്പിച്ചു. സമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

article-image

കേരള കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോൺ, സിംസ് മുൻ പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സിംസ് ഓണം മഹോത്സവത്തിന്റെ ജനറൽ കൺവീനർ ജോയ് തരിയത് ഓണം അവലോകനം നടത്തി. ഓണം മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 2024-25 വർഷത്തെ സിംസ് ഭരണസമിതി അംഗങ്ങളെയും, സിംസ് ലേഡീസ് വിംഗ് അംഗങ്ങളെയും പുതിയ ഭരണസമിതി ആദരിച്ചു.

article-image

സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി രേഖപ്പെടുത്തി. ഭരണസമിതി അംഗങ്ങളായ ജെയ്‌സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സോബിൻ ജോസ്, ജോബി ജോസഫ്, പ്രേംജി ജോൺ, സിബു ജോർജ്, ജസ്റ്റിൻ ഡേവിസ്, കോർഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ്, വൈസ് ചെയർമാൻ ജയ്‌മി തെറ്റയിൽ, മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്, ചാൾസ് ആലുക്ക, കമ്മറ്റി അംഗങ്ങളായ റെജു മൂഞ്ഞേലി, സോജി മാത്യു, അജീഷ് തോമസ്, പ്രിൻസ്, ലിഫി തുടങ്ങിയവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. പ്രെറ്റി റോയ്, ഡെയ്ജോ ജോസ്, ലിൻഡി സോബിൻ എന്നിവർ ആയിരുന്നു മുഖ്യ അവതാരകർ.

article-image

fsf

You might also like

  • Straight Forward

Most Viewed