എന്യൂമറേഷൻ ഫോം വിതരണത്തിൽ ബിഎൽഓമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കും; പാർട്ടികൾ സഹകരിക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ


ഷീബ വിജയ൯


തിരുവനന്തപുരം: എസ്ഐആർ നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്ന കാര്യത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഓ) യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഉറപ്പ് നൽകി. ബിഎൽഓമാരുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും 96 ശതമാനത്തോളം ഫോമുകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞതായും അറിയിച്ചു.

ഫോം ശേഖരിക്കുന്നതിന് ബിഎൽഓമാർക്ക് സൗകര്യം ഒരുക്കുമെന്നും ഇതിനായി ക്യാമ്പുകൾ അടക്കം ജില്ലാ ഭരണകൂടങ്ങൾ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കുന്നതിനായി കൂടുതൽ ഏജന്റുമാരെ നിർദേശിക്കണമെന്നും ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു.

അതേസമയം, മലപ്പുറം ജില്ലയിൽ ഫോം അപ്ലോഡ് ചെയ്യുന്ന കാര്യത്തിൽ സമയപരിധി സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഫോം വിതരണം ചെയ്ത് പൂരിപ്പിച്ച് വാങ്ങി എൻട്രി ചെയ്യുന്നതിന് ഡിസംബർ 4 വരെ സമയം അനുവദിച്ചിരിക്കെയാണ്, ഈ മാസം 26നകം എന്യൂമറേഷൻ ഫോം ആപ്പിൽ അപ്ലോഡ് ചെയ്ത് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കണമെന്ന് മലപ്പുറം കളക്ടർ ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ സമയക്രമത്തിൻ്റെ പേരിൽ ബിഎൽഒമാർക്ക് ഒരു ആശങ്കയും വേണ്ടെന്നാണ് ജില്ലാ കലക്ടർ വി.ആർ. വിനോദ് വിശദീകരിക്കുന്നത്.

article-image

dssddsadsa

You might also like

  • Straight Forward

Most Viewed