മുഹറഖ് മലയാളി സമാജം 'മഞ്ചാടി ബാലവേദി' കേരളപ്പിറവി ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: കേരളപ്പിറവിയുടെ 70-ാം വാർഷികം മുഹറഖ് മലയാളി സമാജം 'മഞ്ചാടി ബാലവേദി'യുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കേരള ചരിത്ര പഠനത്തിനും ഭാഷാ സ്നേഹം വളർത്തുന്നതിനും പ്രാധാന്യം നൽകിയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്.

കുട്ടികളുടെ പാട്ടുകൾ, കേരളപ്പിറവി ക്വിസ് മത്സരം, കേരള ചരിത്രത്തെക്കുറിച്ചുള്ള പ്രത്യേക പഠന ക്ലാസ് എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

മഞ്ചാടി കൺവീനർ അഫ്രാസ് അഹ്‌മദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി എം.എം.എസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. എം.എം.എസ് വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, വനിതാ വേദി ജോയിന്റ് കൺവീനർ ഷീന നൗസൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ട്രഷറർ ശിവശങ്കർ, ശിഹാബ് കറുകപുത്തൂർ, മുബീന മൻഷീർ, സൗമ്യ ശ്രീകുമാർ, നിഖില, ബാഹിറ അനസ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed