ബഹ്‌റൈൻ അരൂർ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കോട് ജില്ലയിലെ അരൂർ, നടേമ്മൽ, നടക്കുമീത്തൽ, കോട്ട് മുക്ക് പ്രദേശങ്ങളിൽ നിന്നുള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയൊടനുബന്ധിച്ച് കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങൾക്കും അംഗങ്ങളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള രൂപരേഖ ചർച്ച ചെയ്തു. സാജിദ് അരൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഷൈജിത്ത് ടി.പി. അധ്യക്ഷത വഹിച്ചു.
ഇതോടൊപ്പം അംഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലിന്റെ സഹകരണത്തോടെ മെഡിക്കൽ ചെക്കപ്പ് വൗച്ചറുകൾ വിതരണം ചെയ്തു. നിജീഷ് പി.കെ., ഷാഗിർ കുനിയിൽ, അനിൽകുമാർ എൻ.പി., ചെത്തിൽ പ്രകാശൻ, രഘുനാഥ് എൻ.പി., പ്രകാശൻ പി.പി, രാജേഷ് എ.കെ, ജീപേഷ്, ഷാജു കെ.കെ, രാഘവൻ വോൾഗ, അജിത്ത് എം.ഇ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചാലിൽ രാജീവൻ, ഫൈസൽ ഒ.പി., രാജീവൻ ജി.കെ., ബൈജു കെ., റഫീഖ് എം.കെ., അസീസ് കെ.എം, വിഷ്ണു പി.കെ, വിഥുൻ സി.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിജേഷ് വി.പി സ്വാഗതവും ഷൈജു ഒ.എം. നന്ദിയും പറഞ്ഞു. മനോഹരൻ വി.ക., മുഹമ്മദലി ഒ.പി, ശശി എ.പി, പവി എ.പി, ജിത്തു കെ.എം, അനൂജ ജിത്തു, ലിജിന നിജീഷ്, സാനിധ്യ, ശശി കെ.ടി, ഷാജു എ.ടി, രേഷ്മ രാജേഷ്, അനുസ്മൃതി എ.കെ, സജീഷ് കുമാർ, ലിഷ സജീഷ്‌കുമാർ, സാഥ്വിക്, സ്വാതിക തുടങ്ങിയവർ ഓണാഘോഷത്തിൽ പങ്കെടുത്തു.
cxvxv