55ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ; മികച്ച നടി ഷംല ഹംസ


ശാരിക

തിരുവനന്തപുരം: 2024ലെ 55ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. അതേ ചിത്രത്തിനാണ് മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ അവാർഡുകളും ലഭിച്ചത്.
ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മലയാള സിനിമയുടെ മഹാനടൻ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഇതോടെ മമ്മൂട്ടി എട്ടാം തവണയാണ് ഈ ബഹുമതിക്ക് അർഹനാകുന്നത്.

ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള അവാർഡ് നേടി. അതേ ചിത്രത്തിന്റെ സംവിധായകനായ ഫാസിൽ മുഹമ്മദ് മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തു.

സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള അവാർഡ് പങ്കിട്ടപ്പോൾ, ലിജോ മോൾ ജോസ് മികച്ച സ്വഭാവ നടിയായി.

ബൊഗയ്ൻ വില്ലയിലെ അഭിനയത്തിന് ജ്യോതിർമയിയും പാരഡൈസ്യിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും മികച്ച നടിക്കുള്ള പ്രത്യേക പരാമർശം നേടി.നടന്മാരിൽ ടൊവിനോ തോമസും ആസിഫ് അലിയും പ്രത്യേക പരാമർശത്തിന് അർഹരായി.

മികച്ച സംഗീത സംവിധായകനായി സുഷിൻ ശ്യാം (മഞ്ഞുമ്മൽ ബോയ്സ്), മികച്ച ഗായകനായി കെ.എസ്. ഹരിശങ്കർ (എ.ആർ.എം.), മികച്ച ഗായികയായി സെബ ടോമി (അംഅ) എന്നിവരെ തെരഞ്ഞെടുത്തു. വേടന്‍ (മഞ്ഞുമ്മൽ ബോയ്സ് – ‘വിയർപ്പു തുന്നിയിട്ട കുപ്പായം’) മികച്ച ഗാനരചയിതാവായി.

മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം പ്രേമലു നേടി. മികച്ച വസ്ത്രാലങ്കാരത്തിന് സമീറ സനീഷിനും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായി സയനോര ഫിലിപ്പിനും പുരസ്കാരം ലഭിച്ചു.
തൃശൂരിലെ രാമനിലയത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. 128 എൻട്രികളിൽ നിന്ന് 30ലേറെ ചിത്രങ്ങൾ അവസാന റൗണ്ടിലേക്ക് എത്തിയിരുന്നു.

article-image

േിേി

You might also like

  • Straight Forward

Most Viewed