സെൻറ് മേരീസ് കത്തീഡ്രലിൽ ആദ്യ ഫലപ്പെരുന്നാൾ ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ആദ്യ ഫലപ്പെരുന്നാൾ ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിൽ വെച്ച് നടന്ന സമർപ്പണ ശുശ്രൂഷയോടെ കത്തീഡ്രൽ വികാരി ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ പെരുന്നാൾ ഉദ്ഘാടനം ചെയ്തു.

സഹവികാരി ഫാദർ തോമസ്‌കുട്ടി പി. എൻ., ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ വിനു പൗലോസ്, ജോയിന്റ് ജനറൽ കൺവീനർമാരായ ജേക്കബ് കൊച്ചുമ്മൻ, ബിനോയ് ജോർജ്, കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ 31-ന് വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചാണ് പെരുന്നാൾ സമാപിക്കുന്നത്. കുടുംബസംഗമമായി സംഘടിപ്പിക്കുന്ന ഇടവകാംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ, രുചികരമായ ഭക്ഷണശാലകൾ, ഫ്ലാഷ്‌മോബ്, ഗാനമേള, ഫാഷൻ ഷോ, ഗെയിമുകൾ, ഡാൻസ്, സൺഡേ സ്കൂൾ ക്വയറിന്റെ ഗാനങ്ങൾ എന്നിവ സമാപനദിവസം അരങ്ങേറും. സെൻറ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വടംവലി മത്സരവും നടക്കും.

വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിനു ശേഷം കേരളത്തിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന “മെഗാ മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്” അരങ്ങേറും.

article-image

aa

You might also like

  • Straight Forward

Most Viewed