പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) രക്തദാന ക്യാമ്പ് നടത്തി
പ്രദീപ് പുറവങ്കര
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലേറെ പേർ പങ്കെടുത്ത ക്യാമ്പ് മികച്ച പ്രതികരണം നേടി.
പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ സ്വാഗതം ആശംസിച്ചു. സൽമാനുൽ ഫാരിസ്, രവി മാരാത്ത്, സജിത സതീഷ്, ഉഷ സുരേഷ്, ജഗദീഷ് കുമാർ, ദീപക് വിജയൻ, സതീഷ് ഗോപാലകൃഷ്ണൻ, സുധീർ, കെ. ടി. രമേഷ്, ഇ. വി. വിനോദ്, രമ്യ ഗോപകുമാർ, ഷീബ ശശി എന്നിവർ ക്യാമ്പ് ഏകോപനം നടത്തി.
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ, സാമൂഹിക പ്രവർത്തകരായ കെ. ടി. സലിം, റഫീഖ് അബ്ദുള്ള, അൻവർ നിലമ്പൂർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. മൂർത്തി നൂറണി നന്ദി രേഖപ്പെടുത്തി.
aa
