ബഹ്റൈനിൽ നിന്നുള്ള ആദ്യത്തെ സ്പോർട്സ് പോർട്ടലായി സ്പോർട്സ് ഓഫ് ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ: കായികമേഖലയിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്ന രാജ്യമായ ബഹ്റൈനിലെ ആദ്യത്തെ സംപൂർണ സ്പോർട്സ് പോർട്ടലായ www.sportsofbahrain.com ലോഞ്ച് ചെയ്തു. ഡെയിലി ട്രിബ്യൂൺ, ന്യൂസ് ഓഫ് ബഹ്‌റൈൻ, ഫോർ പി എം ന്യൂസ് എന്നീ മാധ്യമങ്ങളോടൊപ്പം സ്പാക്ക് ഗ്രൂപ്പാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ബ്രെവ് കോംപാറ്റ് ഫെഡറേഷനും കെഎച്കെ സ്പോർട്സിന്റെയും സിഇഒയായ മുഹമ്മദ് ഷാഹിദ് പുതിയ പോർട്ടലിന്റെ ലോഞ്ചിങ്ങ് നിർവഹിച്ചു. സ്പാക് ചെയർമാനും മാനേജങ്ങ് ഡയറക്ടറുമായ പി ഉണ്ണികൃഷ്ണനടക്കമുള്ളവരും ലോഞ്ചിങ്ങ് ചടങ്ങിൽ പങ്കെടുത്തു.
സ്പോർട്സ് ഓഫ് ബഹ്റൈൻ്റെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെ ബഹ്റൈനിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും കായിക വാർത്തകളും വിശേഷങ്ങളും വായനക്കാരുടെ വിരൽതുമ്പിൽ ഇനി ലഭിക്കും.
സ്പോർട്സ് ഓഫ് ബഹ്റൈന്റെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെ ബഹ്റൈനിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും കായിക വാർത്തകളും വിശേഷങ്ങളും വായനക്കാരുടെ വിരൽതുമ്പിൽ ഇനി ലഭിക്കും.