ഇന്ത്യൻ സ്‌കൂളിൽ ഐ.സി.സി. വനിതാ ക്രിക്കറ്റ് ഫെസ്റ്റിവൽ; ഐ.എസ്.ബി. സ്പാർട്ടൻസ് ജേതാക്കൾ

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ സ്‌കൂൾ ഈസ ടൗൺ കാമ്പസിൽ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി (ബി.സി.എഫ്.) സഹകരിച്ച് വനിതാ ക്രിക്കറ്റ് വാരം 2025 ആഘോഷിച്ചു. ഇതിന്റെ ഭാഗമായി, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഐ.സി.സി. ക്രിയോ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. ആവേശകരമായ ഫൈനലിൽ, പാർവതി സലേഷ് നയിച്ച ഐ.എസ്.ബി. സ്പാർട്ടൻ ടീം, ഫൈഹ അബ്ദുൾ ഹക്കീം നയിച്ച ഐ.എസ്.ബി. സൂപ്പർ സ്റ്റാറിനെ അഞ്ച് റൺസിന് പരാജയപ്പെടുത്തി കിരീടം നേടി.
േ്ി്േ
േേ്ി
േി്േ്ി
േ്്േി
ിേേി
ബി.സി.എഫ്. പ്രതിനിധികളായ അസീം ഉൽ ഹഖ്, അർഷാദ് ഖാൻ എന്നിവരടക്കം 14 പേരുടെ മേൽനോട്ടത്തിലാണ് മത്സരങ്ങൾ നടന്നത്. ക്രിക്കറ്റിലൂടെ കായികക്ഷമതയും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഐ.സി.സി.യുടെ ആഗോള സംരംഭമാണ് 'ക്രിയോ ക്രിക്കറ്റ് ഫെസ്റ്റിവൽ'.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗ്ഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ കളിക്കാരെ അഭിനന്ദിക്കുകയും ടൂർണമെന്റ് വിജയകരമാക്കിയ ബി.സി.എഫിന് നന്ദി അറിയിക്കുകയും ചെയ്തു. ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ശ്രീധർ ശിവ, അധ്യാപകൻ വിജയൻ നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ം്ു