യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപൊലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബഹ്‌റൈൻ സന്ദർശിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപൊലീത്തയും പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയും ആയ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റിനിൽ എത്തുന്നു. ഒക്ടോബർ 23 ന് ബഹ്റൈനിലെത്തുന്ന ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിൽ അന്ന് വൈകുന്നേരം 7:00 മണിക്ക് സന്ധ്യാ പ്രാർത്ഥനയോട് മഞ്ഞിനിക്കരയിൽ കബറടക്കിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃദീയൻ പാത്രിയാർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപന ശുശ്രൂഷ നടക്കും.
ഒക്ടോബർ 24 ന് വെള്ളിയാഴ്ച്ച രാവിലെ 6:45 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് 8 മണിക്ക് വിശുദ്ധ കുർബാനയും അർപ്പിക്കും. അന്ന് വൈകുന്നേരം ആറ് മണിക്ക് സൽമാബാധിലുള്ള ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും നടക്കും. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയാർക്കൽ വികാർ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരിക്കും.നോർത്തേൺ അറേബ്യ അപസ്തോലിക്ക് വികാർ ബിഷപ്പ് ആൽഡോ ബറാർഡി, ഇടവക വികാരി റവറന്റ് സ്ലീബാ പോൾ കോർഎപ്പിസ്ക്കോപ്പ വട്ടവേലിൽ തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിൽ നിന്നുള്ള ചലച്ചിത്ര പിന്നണി ഗായിക മൃദുലാ വാര്യർ, ഐഡിയ സ്റ്റാർ സിംഗർ താരം അരവിന്ദ്, ഗായകൻ ജോയ് സൈമൺ തുടങ്ങിയവർ അവതരിപ്പിക്കുന്ന സിംഫോണിയ - 2025 എന്ന ഗാന സന്ധ്യയും ഇതോടൊപ്പം അരങ്ങേറും.
ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ മാനേജിങ് കമ്മറ്റി ഭാരവാഹികളായ ബെന്നി. പി. മാത്യു ( വൈസ് പ്രസിഡന്റ് ) മനോഷ് കോര (സെക്രട്ടറി ) ജെൻസൺ ജേക്കബ് (ട്രസ്റ്റി ) സാബു പൗലോസ് (ജോയിന്റ് ട്രസ്റ്റി ) എൽദോ വി. കെ. (ജോയിന്റ് സെക്രട്ടറി ) കമ്മറ്റി ഭാരവാഹികളായ ലിജോ കെ അലക്സ്, ബിജു തേലപ്പിള്ളി, പ്രിനു കുര്യൻ, ലൗലി തമ്പി, ജിനോ സ്കറിയ, ജയ്മോൻ തങ്കച്ചൻ, ആൻസൺ പി. ഐസക്ക് എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് 33043810 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
aa