ജ്വല്ലറി അറേബ്യ നവംബർ 25 മുതൽ 29 വരെ എക്‌സിബിഷൻ വേർഡ് ബഹ്റൈനിൽ

ശാരിക
മനാമ l ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇരട്ട പ്രദർശനമായ ജ്വല്ലറി അറേബ്യ 33ആം പതിപ്പിന്റെയും സെന്റ് അറേബ്യ മൂന്നാം പതിപ്പിന്റെയും വിസ്മയങ്ങളൊരുക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. നവംബർ 25 മുതൽ 29 വരെ എക്‌സിബിഷൻ വേർഡ് ബഹ്റൈനിലാണ് (ഇ.ഡബ്ല്യു.ബി) പ്രദർശനം. ആറ് വിശാലമായ ഹാളുകളിലായി 700ലധികം അന്താരാഷ്ട്ര സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 51,000ത്തിലധികം സന്ദർശകരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഡംബര ആഭരണങ്ങളുടെയും ഉയർന്ന നിലവാരമുള്ള സുഗന്ധ ദ്രവ്യങ്ങളുടെയും പ്രധാന കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യം. ബഹ്റൈനിലെ ടൂറിസം മേഖലയ്ക്ക്‌ക് ഇത് വൻതോതിൽ ഊർജം പകരുമെന്ന് ബഹ്റൈൻ ടൂറിസം ആന്റ് എക്‌സിബിഷൻ അതോറിറ്റി സി.ഇ.ഒയും ഇ.ഡബ്ല്യു.ബി. ഡയറക്ടർ ബോർഡ് ചെയർപേഴ്‌സണുമായ സാറ അഹമ്മദ്‌ബുഹിജി പറഞ്ഞു.
ംംന