വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 10,000 ബഹ്റൈൻ ദിനാർ മൂല്യമുള്ള വസ്തുക്കൾ മോഷ്ടിച്ച കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 10,000 ബഹ്റൈൻ ദിനാർ മൂല്യമുള്ള വസ്തുക്കൾ മോഷ്ടിച്ച കേസിൽ 38 വയസ്സുള്ള ഒരു ഏഷ്യൻ സ്വദേശിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
മോഷണ വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിക്കുകയും അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. തുടർന്നു അറസ്റ്റ് നടത്തിയതായും, ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഡയറക്ടറേറ്റ് അറിയിച്ചു.
sdfsf