വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം

പ്രദീപ് പുറവങ്കര
ശാരിക l വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം "ഒരുമയോടെ ഒരോണം 2025 ' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും വിവിധ കലാ കായിക പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് സിബി കെ തോമസ് ഉത്ഘാടനം ചെയ്തു. കൺവീനർ സെൻ ചന്ദ്ര ബാബു ഓണാഘോഷ പരിപാടികൾക്കും തുടർന്നു വിഭവ സമൃദ്ധമായ സദ്യക്കും നേതൃത്വം നൽകി.
fghg
വൈകുന്നേരം അഞ്ചു മണിവരെ തുടർന്ന പരിപാടിൽ ആവേശോജ്വലമായ പുരുഷ, വനിതാ ടീമുകളുടെ വടംവലി മത്സരത്തോടെയാണ് സമാപിച്ചത്. ചടങ്ങിൽ പങ്കെടുത്തവർക്ക് വൈസ് പ്രസിഡന്റ് മനോജ് വർക്കല നന്ദി അറിയിച്ചു.
sfsf