ബഹ്റൈനിൽ ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്ത കേസിൽ ബാങ്ക് ജീവനക്കാരന് അഞ്ചു വർഷം തടവും 10,000 ദിനാർ പിഴയും

ബഹ്റൈനിൽ ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്ത കേസിൽ ബാങ്ക് ജീവനക്കാരന് ഫസ്‌റ്റ് ഹൈ ക്രിമിനൽ കോടതി അഞ്ചു വർഷം തടവും 10,000 ദിനാർ പിഴയും കൂടാതെ ഇയാൾ തട്ടിയെടുത്ത 1,36,575.422 ദിനാർ തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടു.
മൂന്നു പേരുടെ അക്കൗണ്ടുകൾ ഇയാൾ ദുരുപയോഗം ചെയ്തതായി പോലീസിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിൽ കുറ്റം ചെയ്തതിന് തെളിവ് ലഭിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്.
fsdf