സ്തനാർബുദ ബോധവത്കരണത്തിനായി വാക്കത്തോണും മെഡിക്കൽ ക്യാമ്പും

പ്രദീപ് പുറവങ്കര
മനാമ l കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആരോഗ്യ ബോധവൽക്കരണത്തിനായി സ്തനാർബുദ ബോധവത്കരണ വാക്കത്തോണും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. ഒക്ടോബർ 17, വെള്ളിയാഴ്ച, രാവിലെ 6 മണിക്ക് ഗുദൈബിയയിലെ ആൻഡലസ് ഗാർഡൻ മുതൽ കെ.എസ്.സി.എ ഓഫീസ് വരെയാണ് വാക്കത്തോൺ നടക്കുന്നത്. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഇതിൽ പങ്കെടുക്കും.
വാക്കത്തോണിന് ശേഷം കെ.എസ്.സി.എ ഓഫീസിൽ വെച്ച് ബോധവൽക്കരണ സെഷനും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. കിംസ് ഹെൽത്ത് സെന്ററിലെ പ്രമുഖ മെഡിക്കൽ പ്രൊഫഷണലായ ഡോ. നമിത ഉണ്ണികൃഷ്ണൻ മുഖ്യ അതിഥിയായി പങ്കെടുക്കും. സെഷനിൽ പങ്കെടുക്കുന്നവർക്ക് അൾട്രാസൗണ്ട് ചെക്കപ്പിനായുള്ള കൂപ്പണുകളും വിതരണം ചെയ്യും. She Medic Training Centre-ൻ്റെ സ്ഥാപകയായ ഹുസ്നിയ കരിമി ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
"സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച ബോധവൽക്കരണം ഇന്ന് അത്യാവശ്യമാണ്. കുടുംബാംഗങ്ങളോടൊപ്പം എല്ലാവരും ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു," എന്ന് കെ.എസ്.സി.എ പ്രസിഡൻ്റ് രാജേഷ് നമ്പ്യാർ അറിയിച്ചു.
കിംസ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ ഒരു സാമൂഹികപരമായ ആരോഗ്യക്യാമ്പ് സംഘടിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്നും, കൂടുതൽ സ്ത്രീകളിൽ ആരോഗ്യബോധം വളർത്തുകയാണ് മുഖ്യലക്ഷ്യമെന്നും വനിതാ വേദി പ്രസിഡൻ്റ് രമ സന്തോഷ് വ്യക്തമാക്കി.
sfdsf