സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷ ഒക്ടോബർ 18-ന്: ഒരുക്കങ്ങൾ പൂർത്തിയായി

പ്രദീപ് പുറവങ്കര
മനാമ l സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള മദ്‌റസകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന 'സ്മാർട്ട് സ്കോളർഷിപ്പി'നായുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബർ 18 ശനിയാഴ്ച നടക്കും. ബഹ്‌റൈൻ ഐ.സി.എഫ്-ന്റെ കീഴിൽ പ്രവർത്തിക്കുന്ന 'മജ്‌മഉ തഅലീമിൽ ഖുർആൻ' മദ്‌റസകളിൽ നിന്ന് നേരത്തെ രജിസ്റ്റർ ചെയ്ത 226 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.
മനാമ, മുഹറഖ്, റഫ, ഗുദൈബിയ, ഉമ്മൽഹസം, ഹമദ് ടൗൺ, ഇസ ടൗൺ, സൽമാബാദ് എന്നീ എട്ട് കേന്ദ്രങ്ങളിലായാണ് പരീക്ഷ സജ്ജീകരിച്ചിരിക്കുന്നത്. ഐ.സി.എഫ്. മോറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും സുന്നി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിന്റെയും നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് പരീക്ഷകൾക്ക് മേൽനോട്ടം വഹിക്കുന്നത്.
അബ്ദുൽ ഹകീം സഖാഫി കിനാലൂർ ചീഫ് എക്‌സാമിനറായിരിക്കും. സൈനുദ്ധീൻ സഖാഫി, നസീഫ് അൽഹാസനി, മജീദ് സഅദി, ശിഹാബ് സിദ്ധീഖി, റഫീഖ് ലത്തീഫി, ഹുസൈൻ സഖാഫി, ഉസ്മാൻ സഖാഫി, മൻസൂർ അഹ്‌സനി എന്നിവരെ എക്‌സാമിനർമാരായും നിയമിച്ചിട്ടുണ്ട്.
പരീക്ഷക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി നേതാക്കൾ വിലയിരുത്തി. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള ഫൈനൽ പരീക്ഷ നവംബർ 29-ന് പ്രസ്തുത കേന്ദ്രങ്ങളിൽ നടക്കും.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാർ വയനാട് അധ്യക്ഷത വഹിച്ചു. ഐ.സി.എഫ്. ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റുമാരായ കെ.സി. സൈനുദ്ധീൻ സഖാഫി, എം.സി. അബ്ദുൽ കരീം എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീഖ് ലത്തീഫി, ശംസുദ്ധീൻ സുഹ്‌രി, ശിഹാബ് സിദ്ദീഖി, യുസുഫ് അഹ്‌സനി തുടങ്ങിയവർ സംബന്ധിച്ചു. നസീഫ് അൽഹ്‌സനി സ്വാഗതവും റഹീം സഖാഫി വരവൂർ നന്ദിയും പറഞ്ഞു.
sdfsf