കെഎംസിസി ഈസ്റ്റ് റിഫാ ലേഡീസ് വിംഗ് മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫാ ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഷിഫാ അൽ ജസീറ ഹമല ബ്രാഞ്ചിൽവെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. 150-ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സൗജന്യ പരിശോധനാ സേവനം ലഭ്യമാക്കി.
ക്യാമ്പിനോടനുബന്ധിച്ച് ഗൈനക്കോളജി വിദഗ്ധയായ ഡോ. അഖില എം.എസ്സിന്റെ നേതൃത്വത്തിൽ പ്രത്യേക സെമിനാറും സംഘടിപ്പിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ. അബ്ദുൽ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് റിഫ കെഎംസിസി ജനറൽ സെക്രട്ടറി അഷ്‌റഫ് ടി.ടി ഡോ. അഖില എം.എസ്സിന് മെമന്റോ നൽകി ആദരിച്ചു.
ട്രഷറർ സിദ്ധിക്ക് എം.കെ, നാസിർ ഉറുതോടി, ഉസ്മാൻ ടിപ്ടോപ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി ജസ്ന സുഹൈൽ സ്വാഗത പ്രസംഗം നിർവഹിച്ചു. പ്രസിഡന്റ് ഡോ. നസീഹ ഇസ്മായിൽ അധ്യക്ഷ പ്രസംഗം നടത്തുകയും, ഷാന ശകീർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ലേഡീസ് വിംഗ് ഭാരവാഹികളായ സാഹിത റഹ്മാൻ, നസീറ മുഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റിഷാന ശകീർ, ഫെബിന റിയാസ്, അസൂറ, നഫീസത്തുൽ മിസ്രിയ, നജ്മ, നാസരി, നസീറ അഷ്‌റഫ്, സബീന, സഹല, ശബാന ബഷീർ എന്നിവർ ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
ോിാേി