കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം

പ്രദീപ് പുറവങ്കര
മനാമ l കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) യുടെ 'പൊന്നോണം 2025' ആഘോഷങ്ങളുടെ ഭാഗമായി വനിതാ വിഭാഗമായ 'പ്രവാസി ശ്രീ' യുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ കെ.പി.എ ആസ്ഥാനത്ത് വെച്ച് നടന്നു.
പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.എ. പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിൽ ഓണാഘോഷങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
sadasd
dsfsdf
sfsf
ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, യൂണിറ്റ് ഹെഡുകളായ സുമി ഷെമീർ, ഷാനി നിസാർ, രമ്യ ഗിരീഷ്, നസീമ ഷഫീഖ് എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതവും, ഷാമില ഇസ്മയിൽ നന്ദിയും രേഖപ്പെടുത്തി.
sfsdf
sdfs
ു്ിു്
ഓണാഘോഷം വിജയകരമാക്കാൻ പ്രവർത്തിച്ച പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങൾക്കും സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങൾക്കും മൊമന്റോ നൽകി ആദരിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയും, പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
മംനംനം