ബാബ് അൽ ബഹ്‌റൈന്റെ കവാടത്തിൽ സ്ഥാപിച്ചിരുന്ന ‘അൽ-മുർത്തഇശ’ നീക്കം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബാബ് അൽ ബഹ്‌റൈന്റെ കവാടത്തിൽ സ്ഥാപിച്ചിരുന്ന ‘അൽ-മുർത്തഇശ’ എന്ന കലാസൃഷ്ടി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നീക്കം ചെയ്തു. മനാമ സൂഖ് വികസന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
2017 മുതൽ മനാമ സൂഖിന്റെ പ്രധാന കവാടത്തിൽ സ്ഥാപിച്ച ‘അൽ-മുർത്തഇശ’ സ്വർണം പൂശിയ ലോഹച്ചങ്ങലകൾകൊണ്ട് നിർമിച്ചതായിരുന്നു. ഏകദേശം 20,000ത്തിലധികം ചങ്ങലക്കണ്ണികൾ ഉപയോഗിച്ച് നിർമിച്ച ഇതിന് ഏഴ് മീറ്ററോളം ഉയരമുണ്ടായിരുന്നു. പ്രാദേശിക ആഭരണകലയുടെ ഒരു പ്രതീകമായിട്ടാണ് ഈ ശിൽപം അറിയപ്പെട്ടിരുന്നത്.
sadfd