ബഹ്‌റൈൻ ദേശീയ ദിനാഘോഷം: ക്വിസ് മത്സരങ്ങളും ഐസ്‌ക്രീം വിതരണവുമായി ബി.എം.ബി.എഫ്
പ്രദീപ് പുറവങ്കര
മനാമ: 2005-ൽ ബഹ്‌റൈൻ ദേശീയ ദിനത്തിൽ പ്രവർത്തനം ആരംഭിച്ച ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്.), തങ്ങളുടെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ദേശീയ ദിനാഘോഷത്തിൽ പങ്കുചേരുന്നു. ഇതിന്റെ ഭാഗമായി, ബഹ്‌റൈനിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ക്വിസ് മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. കഴിഞ്ഞ 20 വർഷക്കാലത്തെ ബി.എം.ബി.എഫ്-ന്റെ നേട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് സമ്മാനങ്ങൾ നൽകും. ദേശീയ ദിനമായ നാളെ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ ബഹ്‌റൈൻ ചിഹ്നങ്ങളോടു കൂടിയ സൗജന്യ ഐസ്‌ക്രീം വിതരണവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബി.എം.ബി.എഫ്. ഭാരവാഹികൾ അറിയിച്ചു.
qweewqqwe
