ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസിന് സ്വീകരണം നൽകി

പ്രദീപ് പുറവങ്കര
മനാമ l ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ബഹ്റൈൻ സന്ദർശിച്ച ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസിന് സ്വീകരണം നൽകി. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് ബിജു ബാൽ സി.കെ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി അംഗം പ്രദീപ് പാളയം, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി നടുവണ്ണൂർ, സൈത് എം.എസ്, വൈസ് പ്രസിഡന്‍റ് ഗിരീഷ് കാളിയത്ത്, രഞ്ജൻ കച്ചേരി, സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രൻ വളയം, സെക്രട്ടറി മുനീർ പേരാമ്പ്ര, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, കുവൈത്ത് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അംഗം ഷംസുദ്ദീൻ കുറ്റിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. അസീസ് ടി.പി മൂലാട് നന്ദി രേഖപ്പെടുത്തി.
asdasd