'നിള' പ്രവാസി അസോസിയേഷൻ്റെ അഞ്ചാം വാർഷികവും ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ചേലക്കര നിയോജക മണ്ഡലം പ്രവാസി കൂട്ടായ്മയായ 'നിള ബഹ്‌റൈൻ' അഞ്ചാമത് വാർഷികവും 54-ാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷവും വിപുലമായി ആഘോഷിച്ചു. പ്രസിഡൻ്റ് അബ്ദുള്ള ഒന്നാം മൈലിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക യോഗം, ജീവകാരുണ്യ പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റഷീദ് ആറ്റൂർ സ്വാഗതം ആശംസിച്ചു. കൂട്ടായ്മയുടെ സീനിയർ മെമ്പർ ഉമ്മർ ചുങ്ങോണത്ത് 'നിള യോരം തട്ടുകട'യുടെ ഉദ്ഘാടനം നിർവഹിച്ചു. തനി നാടൻ രുചികൾ ഒരുക്കിയ ഈ തട്ടുകട വാർഷികാഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. തുടർന്ന്, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.
ബഹ്‌റൈൻ പ്രവാസത്തിൽ 30 വർഷം പൂർത്തിയാക്കിയ 12 അംഗങ്ങളെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. കൂടാതെ,ഗണിതശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടിയ ഡോ. ഷിഹാബിനെ നിള കൂട്ടായ്മയുടെ ഉപഹാരം നൽകി ആദരിച്ചു.
ഷിബു ചെറുതുരുത്തി, മുഹമ്മദ് കുട്ടി പൂളക്കൽ, ബഷീർ കളത്തിൽ, സുലൈമാൻ ആറ്റൂർ, അസീസ് പള്ളം, അബൂബക്കർ വാഴലിപ്പാടം, അജിത്ത് ആറ്റൂർ, സാദിക് വെട്ടിക്കാട്ടിരി, ഹനീഫ ആറ്റൂർ, ഷിബു രാഘവൻ പഴയന്നൂർ, ജുനൈദ് വെട്ടിക്കാട്ടിരി, സിജിത്ത് ആറ്റൂർ, സതീഷ് പൈകുളം, അലി നെടുമ്പുര, അലി പൂളക്കൽ, ശറഫുദ്ധീൻ പുതുശേരി, ബഷീർ പുളിക്കൽ, മനോജ് കിള്ളിമംഗലം, ഗഫൂർ കുളപ്പുറത്ത്, ഇസ്മായിൽ പാറപ്പുറം, ബഷീർ ആലിക്കൽ, വഹാബ് ആലിക്കൽ, സുബൈർ, നൗഷാദ് പള്ളം, ഷമീർ വരവൂർ, ഖലീൽ വെട്ടിക്കാട്ടിരി, ബഷീർ, ഷമീർ, ജാബിർ വെട്ടിക്കാട്ടിരി, ഷിന്റോ തോന്നുർക്കര, ഷംസീന മുഹമ്മദ് കുട്ടി, ആരിഫ ഷമീർ, രഹന ജുനൈദ്, നസീറ ഹനീഫ, സബിത അബ്ദുൽ ഖാദർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അസീസ് ചുങ്കോണത്ത് നന്ദി പ്രകാശിപ്പിച്ചു.
asasasads
