താരങ്ങൾ അണിനിരക്കുന്ന 'നിറം 2025' ഇന്ന് ക്രൗൺ പ്ലാസയിൽ
പ്രദീപ് പുറവങ്കര
മനാമ: മലയാള സിനിമാ രംഗത്തെ പ്രമുഖ താരങ്ങൾ ഒരുമിക്കുന്ന മെഗാ സാംസ്കാരിക പരിപാടിയായ 'നിറം 2025' ഇന്ന് വൈകുന്നേരം ക്രൗൺ പ്ലാസയിൽ അരങ്ങേറും. പ്രശസ്ത താരങ്ങളെയും സംഗീതജ്ഞരെയും അണിനിരത്തിക്കൊണ്ടുള്ള ഈ ഉത്സവം ബഹ്‌റൈനിലെ കലാസ്വാദകർക്ക് മികച്ച അനുഭവമാകും. ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടും. സംഗീത പ്രേമികൾക്കായി ഗായകൻ എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനവിരുന്നും നടക്കും. ഗായകരായ റഹ്മാൻ, ശിഖ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. പ്രമുഖ സെലിബ്രിറ്റി അവതാരകയായ ജുവൽ മേരിയാണ് പരിപാടി നിയന്ത്രിക്കുന്നത്.
ഹാപ്പി ഹാൻഡ്‌സ് ബാനറിൽ മുരളീധരൻ പള്ളിയാത്താണ് 'നിറം 2025' സംവിധാനം ചെയ്യുന്നത്. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, ബഹ്‌റൈൻ പാർലമെൻ്റ് അംഗമായ മുഹമ്മദ് ഹുസൈൻ അൽ ജനാഹി എന്നിവരും വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. പരിപാടിക്കായി താരങ്ങൾ കഴിഞ്ഞ ദിവസം തന്നെ ബഹ്‌റൈനിലെത്തിത്തുടങ്ങിയിരുന്നു.
dfsdfsdsds
