തുടർച്ചയായ എട്ടാം വർഷവും 'ടയർ 1' റാങ്കിങ് നിലനിർത്തി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ l മനുഷ്യക്കടത്ത് തടയുന്നതിനുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ 'ട്രാഫിക്കിങ് ഇൻ പേഴ്‌സൺസ് റിപ്പോർട്ടി'ൽ ബഹ്‌റൈൻ തുടർച്ചയായ എട്ടാം വർഷവും 'ടയർ 1' റാങ്കിങ് നിലനിർത്തി. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്ന രാജ്യങ്ങളുടെ ഏറ്റവും ഉയർന്ന വിഭാഗമാണ് 'ടയർ 1'.

തൊഴിലാളി സംരക്ഷണത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണ് ഈ നേട്ടമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ ചെയർമാനുമായ നിബ്രാസ് താലിബ് പറഞ്ഞു. 2008 മുതൽ മനുഷ്യക്കടത്ത് വിരുദ്ധ നിയമം നടപ്പിൽ വരുത്തിയ രാജ്യമാണ് ബഹ്റൈൻ. തൊഴിലാളികൾക്ക് വേതന സംരക്ഷണ സംവിധാനവും, അതുപോലെ മനുഷ്യകടത്തുമായി ബന്ധപ്പെട്ട് ഇരകളെ തിരിച്ചറിയാനും സംരക്ഷിക്കാനുമുള്ള ദേശീയ റഫറൽ സംവിധാനവും, ഇതുമായി ബന്ധപ്പെടുള്ള കേസുകൾക്കായി പ്രത്യേക പബ്ലിക് പ്രോസിക്യൂഷനും, പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകുന്ന റീജനൽ സെന്ററും, ഈ നേട്ടത്തിന് സഹായകരമായാതായി എൽഎംആർഎ സിഇഒ വ്യക്തമാക്കി.

article-image

sdsf

You might also like

Most Viewed