എം.എം. ടീം മലയാളി മനസ്സ്' എട്ടാം വാർഷികം ആഘോഷിക്കുന്നു: 'സ്നേഹസ്പർശം 2025' മെഗാ ഷോ നാളെ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ എം.എം. ടീം ബഹ്‌റൈൻ മലയാളി മനസ്സ് തങ്ങളുടെ എട്ടാമത് വാർഷികാഘോഷം 'ഓറ ആർട്‌സി'ന്റെ ബാനറിൽ സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ ദേശീയദിനാഘോഷത്തോടൊപ്പം നടക്കുന്ന പരിപാടി ഇത്തവണ 'സ്നേഹസ്പർശം 2025' എന്ന പേരിലുള്ള മെഗാ സ്റ്റേജ് ഷോ ആയാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 7 മണിക്ക് സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട കോമേഡിയൻ മഹേഷ് കുഞ്ഞുമോൻ, ചലച്ചിത്ര പിന്നണി ഗായിക പാർവ്വതി മേനോൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം മിഥുൻ മുരളീധരൻ എന്നിവർ ഈ മെഗാ ഷോയിൽ പങ്കെടുക്കും. കൂടാതെ, ഗൾഫ് നാടുകളിലെ പ്രശസ്ത ഡാൻസ് ടീമുകൾ വ്യത്യസ്തങ്ങളായ കലാപരിപാടികളും അവതരിപ്പിക്കും.
ബഹ്‌റൈനിലെ കലാസ്വാദകർക്കായി തികച്ചും സൗജന്യമായാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് എം.എം. പ്രോഗ്രാം ടീം കോഡിനേറ്റർ ജി. ആനന്ദ്, ഓറ ആർട്‌സ് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
adsdsdfsds
