ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്
ശാരിക / കൊച്ചി
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി വെറുതെ വിട്ട നടൻ ദിലീപ്, എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ കൂപ്പൺ വിതരണ ഉദ്ഘാടന പരിപാടിയിൽ നിന്ന് പിന്മാറി. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നാളെ നിശ്ചയിച്ചിരുന്ന പരിപാടിയിൽ നിന്നാണ് ദിലീപ് ഒഴിഞ്ഞുമാറിയ വിവരം ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്.
പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, ദിലീപിനെ വെറുതെ വിട്ട വിധിയിൽ അതിജീവിതയും മുൻ ഭാര്യ മഞ്ജുവാര്യരും ഇന്നലെ പരസ്യമായി പ്രതികരിച്ചിരുന്നു. വിധിയിൽ അദ്ഭുതമില്ലെന്ന് അതിജീവിത പ്രതികരിച്ചപ്പോൾ, നീതി ലഭിച്ചില്ലെന്ന് മഞ്ജുവാര്യർ പറയുകയുണ്ടായി. ഇരുവരുടെയും ഈ പരസ്യപ്രതികരണങ്ങൾക്ക് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
dgdg
