എൽ.ഡി.എഫിൽ പൊട്ടിത്തെറി; തെരഞ്ഞെടുപ്പ് ഫലത്തിൽ സർക്കാർ ആത്മപരിശോധന നടത്തണമെന്ന് ജനയുഗം


ഷീബ വിജയ൯

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ എൽ.ഡി.എഫിൽ പൊട്ടിത്തെറി. തിരിച്ചടിക്ക് കാരണമായത് ശബരിമല സ്വർണക്കൊള്ള വിവാദമാണ് എന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അതേസമയം, ശബരിമല തിരിച്ചടിയായി എന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ വിലയിരുത്തിയിട്ടില്ലെന്ന് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിൽ സർക്കാർ ആത്മപരിശോധന നടത്തണമെന്ന് ജനയുഗം എഡിറ്റോറിയലിൽ എഴുതി. എൽ.ഡി.എഫ്. സർക്കാരിൻ്റെ ചില നടപടികൾ ജനങ്ങളുടെ വിശ്വാസത്തിൽ കുറവ് വരുത്തി. ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിവിധ ജനവിഭാഗങ്ങളിൽ ആശങ്ക വളർന്നു. കനത്ത രാഷ്ട്രീയ വെല്ലുവിളിയാണ് തെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്നത്. ജനങ്ങളെ അർഹിക്കുന്ന അളവിൽ വിശ്വാസത്തിൽ എടുക്കുന്നത് മുന്നണിക്കും ഭരണകൂടത്തിനും വേണ്ടത്ര കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണെന്നും ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകൾക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലം.

article-image

AAasas

You might also like

  • Straight Forward

Most Viewed