ബഹ്‌റൈൻ കിരീടാവകാശി ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. റോമിലെ പലസോ ചിഗിയിൽവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനായി നിരവധി സുപ്രധാന കരാറുകൾ ഒപ്പുവെച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഒരു ബില്യൺ യൂറോയിൽ അധികം നിക്ഷേപം ലക്ഷ്യമിടുന്ന, തന്ത്രപരമായ നിക്ഷേപ സഹകരണ പങ്കാളിത്ത കരാറാണ്.

ബഹ്‌റൈൻ ധനകാര്യ മന്ത്രാലയവും ഇറ്റാലിയൻ എന്റർപ്രൈസസ് മന്ത്രാലയവും തമ്മിലാണ് ഈ സുപ്രധാന ഉടമ്പടി. കൂടാതെ, ബഹിരാകാശ ശാസ്ത്രം, പ്രതിരോധ പങ്കാളിത്തം, കസ്റ്റംസ് പ്രവർത്തനങ്ങൾ, ഊർജ സുരക്ഷ, ടൂറിസം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായി. നാഷണൽ ബാങ്ക് ഓഫ് ബഹ്‌റൈനും ഇറ്റലിയിലെ ബാങ്കോ ബി.പി.എമ്മും തമ്മിലുള്ള ബാങ്കിങ് പങ്കാളിത്ത കരാർ ഉൾപ്പെടെയുള്ള വാണിജ്യ ഉടമ്പടികളും കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഒപ്പുവെച്ചു. ഗസ്സയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ഉറപ്പിക്കാനും ഇരു നേതാക്കളും സംയുക്തമായി ആഹ്വാനം ചെയ്തു.

article-image

dfdfg

You might also like

Most Viewed