ബഹ്‌റൈൻ കാസർഗോഡ് സൗഹൃദ കൂട്ടായ്മ സമ്മർ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ കാസർഗോഡ് സൗഹൃദ കൂട്ടായ്മ സമ്മർ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ബുരിയിലെ ഹവാന ഗാർഡനിൽ വെച്ച് ഒക്ടോബർ 3 നാണ് പരിപാടി നടക്കുന്നത്.
പ്രോഗ്രാം കമ്മിറ്റി ചെയർമാനും സിംസ്‌സിറ്റി ട്രേഡിങ്ങ് കമ്പനി മാനേജിങ് ഡയറക്ടറുമായ സലീം തളങ്കര ജോയിന്റ് കൺവീനർ മൊയ്തു പച്ചക്കാടിന് നൽകിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
മുതിര്‍ന്നവരുടേയും, കുട്ടികളുടേയും വിവിധയിനം വിനോദ കലാപരിപാടികൾ അരങ്ങേറുന്ന സമ്മർ ഫെസ്റ്റിൽ 60ലേറെ കുടുംബങ്ങൾ പങ്കെടുക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ ഖലീൽ ആലംപാടി, മനാഫ് പാറക്കെട്ട്, യാഖൂബ് മഞ്ചേശ്വരം, അസ്‌ലം തൃക്കരിപ്പൂർ, ബദറുദ്ധീൻ ഹാജി ചെമ്പരിക്ക, ഷെഫീൽ പാറക്കെട്ട്, ആസാദ്, അതിക് പുത്തൂർ, ഖാദർ മൂല, അഷ്‌റഫ് ടി.കെ, അഷ്‌റഫ് കണ്ടിഗെ, റൗഫ് പട്‌ള, തുടങ്ങിയവർ പങ്കെടുത്തു.
േ്ിേ്ി