ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ‘വോട്ട് അധികാർ’ എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ‘വോട്ട് അധികാർ’ എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചു. ഇ.എ. സലിം വിഷയം അവതരിപ്പിച്ച പരിപാടിയിൽ ജില്ലാ കൾച്ചറൽ സെക്രട്ടറി രഞ്ചൻ ജോസഫ് ചർച്ച നയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു.

തുടർന്ന് ഈ വിഷയത്തെ ആസ്പദമാക്കി നവകേരള പ്രതിനിധി എ.കെ.സുഹൈൽ , കെഎംസിസി പ്രതിനിധി റഫീക്ക് തോട്ടക്കര, പ്രതിഭ പ്രതിനിധി പ്രദീപ് പത്തേരി, ഒഐസിസി പ്രതിനിധി ബിനു കുന്നന്താനം, പ്രവാസി വെൽഫെയർ പ്രതിനിധി ഇർഷാദ് കുഞ്ഞിക്കനി എന്നിവരും ജവാദ് വക്കം, എസ്.വി. ബഷീർ, ബദറുദ്ദീൻ പൂവാർ, സൽമാനുൽ ഫാരിസ്, നസീം തൊടിയൂർ എന്നിവരും സംസാരിച്ചു.

ഒ.ഐ.സി.സി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് പീറ്റർ തോമസ് പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.

article-image

മനംെന

You might also like

  • Lulu Exchange
  • Straight Forward

Most Viewed