കലാകേന്ദ്രയിൽ വിദ്യാരംഭ ചടങ്ങുകൾ ഒക്ടോബർ 2ന്; സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥി

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ പ്രശസ്ത നൃത്തസംഗീത വിദ്യാലയമായ കലാകേന്ദ്രയിൽ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾ വിജയദശമി ദിനമായ ഒക്ടോബർ 2ന് രാവിലെ നടക്കുമെന്ന് കലാകേന്ദ്ര അധികൃതർ അറിയിച്ചു. പ്രശസ്ത സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്.
ഇതോടൊപ്പം കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതിനായി വിവിധ ഇനങ്ങളിലേയ്ക്കുള്ള പുതിയ ബാച്ചിലേക്ക് കുട്ടികളുടെ അഡ്മിഷനും വിജയദശമി ദിവസം ആരംഭിക്കും. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കർണാട്ടിക് മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക് ,ഫൈൻ ആർട്സ് ആൻഡ് മാർഷ്യൽ ആർട്ട്സ്, എന്നിവയിലാണ് വിദ്യാരംഭത്തിനുള്ള അവസരം ഒരുക്കുന്നത്.
വിദ്യാരംഭത്തിനു വേണ്ടിയുള്ള രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി 3231 2255 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
േ്ിേി്