ഇന്ത്യൻ ക്ലബ്ബിന്റെ 'ആവണി- ഓണം ഫിയസ്റ്റ 2025' തിരുവാതിര മത്സര വിജയികളെ പ്രഖ്യാപിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ചുവരുന്ന 'ആവണി- ഓണം ഫിയസ്റ്റ 2025' ന്റെ ഭാഗമായി നടന്ന തിരുവാതിര മത്സരത്തിൽ എസ്.എൻ.സി.എസ് ഒന്നാം സമ്മാനം നേടി. സെവൻ ആർട്സ് കൾച്ചറൽ ഫോറം രണ്ടാം സ്ഥാനവും ദശപുഷ്പം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകെ അഞ്ച് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
നാളെ രാവിലെ 10 മണിക്ക് പൂക്കള മത്സരവും വൈകീട്ട് 6:30ന് പായസ മത്സരവും നടക്കും. തുടർന്ന് ഓണപ്പുടവ മത്സരവും ടീം സിത്താറിന്റെ 'വൈബ്സ്-ഓണം മ്യൂസിക്കൽ ബൊനാൻസ'യും അരങ്ങേറും. ഒക്ടോബർ 2 വ്യാഴാഴ്ച നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം അബിദ് അൻവറും ദിവ്യ നായരും നയിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ നടക്കും. ഒക്ടോബർ 3 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ വടംവലി മത്സരവും, ഘോഷയാത്രയും, തുടർന്ന് നാടൻ പാട്ടുകളും ഉണ്ടാകും.
ഒക്ടോബർ 10 വെള്ളിയാഴ്ച 3500 പേർക്കായി പരമ്പരാഗതമായ ഓണസദ്യ ഒരുക്കും. പ്രശസ്ത പാചകവിദഗ്ധൻ ജയൻ സുകുമാരപിള്ളയുടെ നേതൃത്വത്തിൽ 29 വിഭവങ്ങൾ ക്ലബ്ബ് അങ്കണത്തിൽ വെച്ച് തയ്യാറാക്കിയാണ് സദ്യ വിളമ്പുന്നത്.
േ്ിേി