സമസ്ത ബഹ്‌റൈൻ 2026 കലണ്ടർ പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര / മനാമ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ട് സയ്യിദ് ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത ബഹ്‌റൈൻ കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു. എസ്.ഐ.സി ഒമാൻ നാഷണൽ പ്രസിഡണ്ട് അൻവർ ഹാജിക്ക് കലണ്ടർ നൽകിക്കൊണ്ടാണ് തങ്ങൾ പ്രകാശന കർമ്മം നിർവഹിച്ചത്.
സമസ്ത ബഹ്‌റൈൻ സംഘടിപ്പിച്ച സമസ്തയുടെ നൂറാം വാർഷിക പ്രചരണ സമ്മേളനത്തോട് അനുബന്ധിച്ചാണ് കലണ്ടർ പ്രകാശനം നടന്നത്. ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത, ഖാസി ശൈഖ് ഹമദ് സാമി അൽ ദോസരി, സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ പൂക്കോയ തങ്ങൾ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നടന്നത്.
സമസ്ത ബഹ്‌റൈൻ 2026-ന്റെ കലണ്ടറുകൾ ഉടൻ തന്നെ ഏരിയ കമ്മിറ്റികൾ മുഖേന രാജ്യത്ത് ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാനും കലണ്ടർ ലഭിക്കുന്നതിനും 3965 7486, 39 128941, 38 39 6063 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
dgdgf
