ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല
ശാരിക / കൊല്ലം
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം ലഭിച്ചില്ല. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളുകയായിരുന്നു.
കേസിൽ പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൈമാറിയ വിഷയത്തിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് പത്മകുമാർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയത്. മിനുട്സിൽ 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയതും എല്ലാവരുടെയും അറിവോടെയായിരുന്നു.
മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലുള്ള എതിർപ്പാണ് പത്മകുമാറിന്റെ ജാമ്യഹർജിയിലൂടെ പ്രധാനമായും വ്യക്തമാക്കിയത്. കട്ടിളപ്പാളി കേസിലെ ജാമ്യനീക്കങ്ങൾക്കിടയിൽ, രണ്ടാമതായി പ്രതി ചേർത്ത ദ്വാരപാലക ശിൽപ്പ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.
േോേ്
