ബഹ്‌റൈൻ കോഫി ഫെസ്റ്റിവൽ 2025 ന് എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ വർണ്ണാഭമായ തുടക്കം
പ്രദീപ് പുറവങ്കര / മനാമ
കാപ്പി പ്രേമികൾക്കായി ബഹ്‌റൈൻ കോഫി ഫെസ്റ്റിവൽ 2025 ന് എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി. ഡിസംബർ 13 വരെ നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര മേളയിൽ 20-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 100-ൽ പരം പ്രാദേശിക, മേഖലാ, അന്താരാഷ്ട്ര കോഫി ബ്രാൻഡുകളാണ് പങ്കെടുക്കുന്നത്. കാപ്പി വ്യവസായത്തിലെ ഏറ്റവും പുതിയ ട്രെൻഡുകളും നൂതന ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനൊപ്പം, ലോകോത്തര നിലവാരമുള്ള വിവിധതരം കാപ്പികൾ രുചിക്കാനുള്ള അവസരവും ഫെസ്റ്റിവൽ സന്ദർശകർക്ക് ഒരുക്കുന്നുണ്ട്.
ഈ ദിവസങ്ങളിൽ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ലാറ്റെ ആർട്ട് മത്സരം അരങ്ങേറും. കൂടാതെ, കാപ്പി സംസ്കരണത്തെക്കുറിച്ചും വിവിധതരം കാപ്പികളെക്കുറിച്ചും അവ ഉണ്ടാക്കുന്ന രീതികളെക്കുറിച്ചും അറിയുന്നതിനായി കാപ്പി വ്യവസായത്തിലെ പ്രമുഖർ നയിക്കുന്ന 25-ൽ അധികം വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവൽ സന്ദർശന സമയം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ രാത്രി 10 മണി വരെയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെയും ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയും പ്രവേശനം ലഭ്യമാണ്. കാപ്പി പ്രേമികൾക്ക് പുതിയ അറിവുകൾ നേടാനും മികച്ച ബ്രാൻഡുകളെ അടുത്തറിയാനും ഈ മേള ഒരു മികച്ച വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
sdfsf
