'വിഷാദികളുടെ വിശുദ്ധ പുസ്തകം' പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ പ്രവാസി എഴുത്തുക്കാരനായ ഫിറോസ് തിരുവത്രയുടെ 'വിഷാദികളുടെ വിശുദ്ധ പുസ്തകം' എന്ന കവിതാസമാഹാരം ബി.കെ.എസ്–ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെയും കൾച്ചറൽ കാർണിവലിന്റെയും വേദിയിൽ പ്രകാശനം ചെയ്തു.
പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഫാദർ ബോബി ജോസ് കട്ടികാട്ട് മുഖ്യാതിഥിയായ ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം നടന്നത്. പ്രകാശന ചടങ്ങിന് തൊട്ടുപിന്നാലെ, ഫാദർ ബോബി ജോസ് കട്ടികാട്ടിലുമായി ഒരു മുഖാമുഖം സെഷൻ നടന്നു. കൂടാതെ, പൂർവ ബാൻഡിന്റെ 'ആർദ്രഗീതങ്ങൾ' എന്ന സംഗീതപരിപാടിയും അവതരിപ്പിച്ചു. ഇതിന് ശേഷം ഒരു സംവേദനാത്മക ക്വിസ് മത്സരവും നടന്നു.
sdvgf
