അറബ്-ഇസ്‍ലാമിക് ഉച്ചകോടി പ്രമേയങ്ങൾക്ക് ബഹ്‌റൈൻ കാബിനറ്റ് യോഗത്തിന്റെ പിന്തുണ


പ്രദീപ് പുറവങ്കര

മനാമ l ഗൾഫ് സഹകരണ കൗൺസിലിന്റെയും അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിയുടെയും പ്രമേയങ്ങൾക്ക് ബഹ്‌റൈൻ കാബിനറ്റ് യോഗം പിന്തുണ പ്രഖ്യാപിച്ചു. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിൽ, ഖത്തറിന് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തെ അഭിസംബോധന ചെയ്ത ഉച്ചകോടിയിൽ ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ നടത്തിയ പ്രസ്താവനയുടെ പ്രാധാന്യം എടുത്തുപറഞ്ഞു.

അറബ്, ഇസ്‍ലാമിക രാജ്യങ്ങൾ ഒരുമിച്ച് നിന്ന് സമാധാനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രസ്താവനയെയും, ഭാവി തലമുറകളുടെ സുരക്ഷിതമായ ഭാവിക്കായുള്ള ഈ നിലപാടിനെയും മന്ത്രിസഭ പിന്തുണച്ചു. ഇക്കാര്യത്തിൽ ജസ്റ്റിസ്, ഇസ്‍ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്‍റ്സ് മന്ത്രി സമർപ്പിച്ച റിപ്പോർട്ടും യോഗം അവലോകനം ചെയ്തു. കൂടാതെ, കിരീടാവകാശിയുടെ ജപ്പാൻ സന്ദർശനത്തെയും ഒസാക്കയിൽ നടന്ന എക്‌സ്‌പോ 2025ൽ ഒരുക്കിയ ബഹ്‌റൈൻ പവിലിയനെയും കാബിനറ്റ് പ്രശംസിച്ചു.

article-image

േ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed