ബഹ്‌റൈൻ വിദേശകാര്യ മന്ത്രി യുഎൻ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തു. ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനും ലക്ഷ്യമിട്ടാണ് സൗദി അറേബ്യയും ഫ്രാൻസും സഹ അധ്യക്ഷത വഹിച്ച ഈ സമ്മേളനം യു.എൻ. 80ആമത് പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്നത്.
ഇതുകൂടാതെ, യു.എൻ. 80ആം വാർഷികാഘോഷങ്ങളിലും വിദേശകാര്യ മന്ത്രി പങ്കെടുത്തു. അന്താരാഷ്ട്ര സമൂഹത്തിൽ യു.എൻ. വഹിക്കുന്ന സുപ്രധാന പങ്കിനെ ബഹ്‌റൈൻ അഭിമാനത്തോടെ കാണുന്നുവെന്നും സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുമെന്നും ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി വ്യക്തമാക്കി.
േോ്