ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഓണാഘോഷം വിപുലമായി ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ l തിരുവല്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി ബഹ്‌റൈൻ ബീച്ച് ബെ റിസോർട്ടിൽ ആഘോഷിച്ചു.

ഓണത്തനിമ വിളിച്ചോതുന്ന നിരവധി കലാപരിപാടികൾ പങ്കെടുത്തവർക്ക് ഏറെ നയന മനോഹരമായിരുന്നു.

article-image

തിരുവാതിര, ഓണ പാട്ട്, നൃത്തം, വള്ള പാട്ട്, മാവേലി, കുട്ടികളുടെ വിവിധ കലാ പരിപാടികൾ, വടംവലി മൽസരം എന്നിവ അതിൽ എടുത്തു പറയാവുന്നവയാണ്. പരിപാടികൾക്ക് വനിതാ വിംഗ് നേതൃത്വം നൽകി.

തുടർന്ന് നടത്തിയ സമ്മേളനത്തിൽ ഫാറ്റ് പ്രസിഡന്റ് റോബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ ബ്ലസ്സൻ മാത്യു നന്ദിയും പറഞ്ഞു. "പാല പൂക്കുന്ന ഇടവഴിയിലൂടെ" എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ് ഫാറ്റ് അംഗം കൂടിയായ ആശാ രാജീവിനെ മൊമന്റോ നൽകി ആദരിച്ചു.

article-image

വനിതാ വിംഗ് കൺവീനർ ബിനു ബിജു, ഫാറ്റ് ജനറൽ കൺവീനർ ജെയിംസ് ഫിലിപ്പ്, ട്രഷറർ ജോബിൻ ചെറിയാൻ എനിവർ ആശംസാ പ്രസംഗം നടത്തി. തുടർന്ന് നടന്ന പരിപാടികളിൽ അഡ്വൈസറി ബോർഡ് അംഗം ശ്രീ. ബിജു മുതിരകാലയിൽ, വൈസ് പ്രസിഡന്റ് വിനു ഐസക്ക്, മാത്യു പാലിയേക്കര, മനോജ് ശങ്കരൻ, വിനോദ് കുമാർ, രാജീവ്‌ കുമാർ, ജോസഫ് കല്ലൂപ്പാറ, ടോബി മാത്യു, നൈനാൻ ജേക്കബ്, ഷിജിൻ ഷാജി, ഷിബു കൃഷ്ണ, നെൽജിൽ നെപ്പോളിയൻ, രാധാകൃഷ്ണൻ നായർ, അദനാൻ അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി. അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ ജി ദേവരാജ്, ബോബൻ ഇടിക്കുള്ള എന്നിവർ സന്നിഹിതരായിരുന്നു..

ബഹ്‌റൈനിലെ പ്രശസ്ത കലാകാരന്മാരെ അണിനിരത്തി "ടീം സിത്താറിന്റെ" നേതൃത്വത്തിൽ ഗാനവിരുന്നും നടത്തപ്പെട്ടു.

വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. മൽസര വിജയികൾക്ക് അഡ്വൈസറി ബോർഡ് അംഗം കെ. ഒ എബ്രഹാം, സീനിയർ അംഗം ജോയ് വർഗീസ് എന്നിവർ പാരിതോഷികങ്ങൾ വിതരണം ചെയ്തു.

article-image

േ്ിേ

You might also like

Most Viewed