കെ.ആർ. സുനിലിനെ ബഹ്‌റൈൻ ലാൽകെയേഴ്‌സ് ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ l "തുടരും" എന്ന മോഹൻലാൽ സിനിമയുടെ തിരക്കഥാകൃത്തും; പ്രശസ്ത ഫോട്ടോഗ്രാഫറുമായ കെ.ആർ. സുനിലിനെ ബഹ്‌റൈൻ ലാൽകെയേഴ്‌സ് ആദരിച്ചു. ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അദ്ദേഹത്തിന്റെ "വെളിച്ചപ്പാടും പോക്കറ്റടിക്കാരും" എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനചടങ്ങിലാണ് ലാൽകെയേഴ്‌സിന്റെ സ്നേഹോപഹാരം അംഗങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചത്.

ലാൽകെയേഴ്‌സ് കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, ട്രഷറർ അരുൺ ജി. നെയ്യാർ, വൈസ് പ്രെസിഡന്റുമാരായ അരുൺ തൈക്കാട്ടിൽ, ജെയ്സൺ , ജോയിൻ സെക്രെട്ടറിമാരായ ഗോപേഷ് മേലൂട്, വിഷ്ണു വിജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഖിൽ, അരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

article-image

ീാീ

You might also like

Most Viewed