വിശ്വാസപൂർവം ബുക് ടെസ്റ്റ്; ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ സമ്മാനങ്ങൾ വിതരണം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഇന്റർ നാഷനൽ തലത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ ' വിശ്വാസപൂർവം 'ആസ്പദമാക്കി നടത്തിയ ബുക്ക് ടെസ്റ്റിലെ ബഹ്റൈൻ നാഷനൽ തല വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നാഷനൽ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നിസാമുദ്ദീൻ മദനി, രണ്ടാം സ്ഥാനക്കാരായ അബ്ദുൽ കരീം ഏലംകുളം, ഹസൻ സഖാഫി എന്നിവർക്കുള്ള സമ്മാനങ്ങൾ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി, ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ, ശൈഖ് നാസർ സിദ്ദീഖി എന്നിവർ കൈമാറി.
റീജ്യൻ തലങ്ങളിൽ ഉന്നത വിജയം നേടിയവർക്കും വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ ഐ.സി.എഫ്. നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു.