ബഹ്‌റൈൻ എ.കെ.സി.സി. ഓണം ആഘോഷിച്ചു

പ്രദീപ് പുറവങ്കര
മനാമ l തിരുവോണനാളിൽ പൂക്കളവും ഓണസദ്യയുമൊരുക്കി ബഹ്‌റൈൻ എ.കെ.സി.സി. ഓണം ആഘോഷിച്ചു. ഒത്തൊരുമയിലൂടെ കൈവരുന്ന ആഹ്ലാദമാണ് യഥാർഥ ഓണമെന്ന് ഓണ സന്ദേശം നൽകിക്കൊണ്ട് എ.കെ.സി.സി. ഗ്ലോബൽ സെക്രട്ടറി ചാൾസ് ആലൂക്ക പറഞ്ഞു.
അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ബഹ്‌റൈൻ എ.കെ.സി.സി. വൈസ് പ്രസിഡന്റ് പോളി വിതത്തിൽ സ്വാഗതവും ഓണാഘോഷങ്ങളുടെ കൺവീനർ ജിബി അലക്സ് നന്ദിയും പറഞ്ഞു.
ോേ്ോ