‘ദി ഇന്ത്യൻ ടാലന്റ് സ്കാൻ’ ഒക്ടോബർ രണ്ടാം വാരം മുതൽ ഡിസംബർ ആദ്യ വാരം വരെ


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ-സാംസ്കാരിക മത്സരമായ ‘ദി ഇന്ത്യൻ ടാലന്റ് സ്കാൻ’ ഒക്ടോബർ രണ്ടാം വാരം മുതൽ ഡിസംബർ ആദ്യ വാരം വരെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിലെ എല്ലാ ഇന്ത്യൻ വിദ്യാർഥികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന പരിപാടി സിമി ലിയോ ചെയർപേഴ്സനായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

സെപ്തംബർ 30നുള്ളിൽ റെജിസ്ട്രേഷൻ ചെയ്യണമെന്നും,അഞ്ച് ഗ്രൂപ്പുകളിലായി ഏകദേശം 180 വ്യക്തിഗത മത്സരങ്ങളും നിരവധി ടീം ഇനങ്ങളുമുണ്ടെന്നും കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ പറഞ്ഞു.പങ്കെടുക്കുന്നവരുടെ പ്രായം അനുസരിച്ച് അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്. ഒരു മത്സരാർഥിക്ക് 12 വ്യക്തിഗത ഇനങ്ങളിലും എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കാം. ഓരോ മത്സര ഇനത്തിനും കെ.സി.എ അംഗങ്ങൾക്ക് രണ്ട് ദീനാറും അല്ലാത്തവർക്ക് മൂന്ന് ദീനാറുമാണ് പ്രവേശന ഫീസ്.

ഡാൻസ് ഇനങ്ങൾക്ക് കെ.സി.എ. അംഗങ്ങൾക്ക് മൂന്ന് ദീനാറും അല്ലാത്തവർക്ക് നാല് ദീനാറുമാണ് ഫീസ്. ടീം മത്സരങ്ങൾക്ക് കെ.സി.എ അംഗങ്ങൾക്ക് അഞ്ച് ദീനാറും അല്ലാത്തവർക്ക് 10 ദീനാറുമാണ് ഫീസ്. വിജയികൾക്ക് കലാതിലകം, കലാപ്രതിഭ അവാർഡുകൾ, ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡുകൾ, നാട്യ രത്ന, സംഗീതരത്ന തുടങ്ങിയ പ്രത്യേക പുരസ്കാരങ്ങളും ലഭിക്കും. മികച്ച നൃത്ത, സംഗീത അധ്യാപകർക്കും മികച്ച സ്കൂളുകൾക്കും പ്രത്യേക അവാർഡുകൾ നൽകും.

പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ട്രോഫികളും ലഭിക്കും. കൂടുതൽ വിവരങ്ങൾ കെ.സി.എ ഓഫിസിൽ നിന്ന് നേരിട്ടോ 36268208 അല്ലെങ്കിൽ 39867041 എന്നീ നമ്പറുകളിലോ ലഭിക്കുന്നതാണ്.

article-image

േ്ി്േി

You might also like

Most Viewed