മൈത്രി ബഹ്‌റൈൻ ‘കാരുണ്യത്തിന്റെ പ്രവാചകൻ’ എന്ന പേരിൽ ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം നടത്തി

പ്രദീപ് പുറവങ്കര
മനാമ l പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്‌റൈൻ ‘കാരുണ്യത്തിന്റെ പ്രവാചകൻ’ എന്ന പേരിൽ സെൻട്രൽ മാർക്കറ്റിലെയും സൽമാനിയ മെഡിക്കൽ കോളജിലെയും ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു. മൈത്രി മുഖ്യരക്ഷാധികാരിയും മുഖ്യാതിഥിയുമായ റഹീം വാവകുഞ്ഞ് ഇടകുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു.
മൈത്രി പ്രസിഡന്റ് സലിം തയ്യിൽ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോഓഡിനേറ്റർ സുനിൽ ബാബു, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകരായ ഒ.കെ. കാസിം, എബ്രഹാം ജോൺ, മൊയ്തീൻ പോയോളി, സൽമാൻ ഫാരിസ്, ഉമ്മർ പാനായിക്കുളം, കാസിം പാടത്തായിൽ, ലത്തീഫ് മരക്കാട്ട്, അനീഷ്, കബീർ എന്നിവർ ആശംസകൾ നേർന്നു.
േ്ിേ