വോയിസ് ഓഫ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് വോയിസ് ഓഫ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ വോയിസ് ഓഫ് ബഹ്റൈന്റെ എക്സിക്യൂട്ടിവ് അംഗങ്ങളായ ലാൽ, ജിതിൻ, ഷിജിൻ, സജീഷ്, ബെന്നി, അനീഷ്, റെജീന, ദീപ, ശാമില എന്നിവരുടെ പരിശ്രമഫലമായി 150ൽ പരം ആളുകളെ പങ്കെടുപ്പിക്കാൻ സാധിച്ചു.

പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനോജ് വയനാട് സ്വാഗതം പറഞ്ഞു. പ്രവാസി ലീഗൽ സെൽ പ്രസിഡന്റും കൺട്രി ഹെഡുമായ സുധീർ തിരുനലത്ത് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് മോഹൻദാസ് നന്ദി പറഞ്ഞു. സംഘടനയുടെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

ിേ്ി

You might also like

Most Viewed