കെസിഎ സമ്മർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും, "ഓണം പൊന്നോണം 2025" ഉദ്ഘാടനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ l കെസിഎ സമ്മർ ക്യാമ്പിൻ്റെ ഗ്രാൻഡ് ഫിനാലെയും, " ഓണം പൊന്നോണം 2025" ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും കെസിഎ അങ്കണത്തിൽ വെച്ച് വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. ബിഎഫ്സി സെയിൽസ് ഹെഡ് അനുജ് ഗോവിൽ മുഖ്യാതിഥിയായിരുന്നു. ദേ പുട്ട് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ പാർവതി മായ, 107.2 എഫ്എം റേഡിയോ ജോക്കി ശ്രീയ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെസിഎ പ്രസിഡൻ്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത പ്രസംഗവും, വൈസ് പ്രസിഡൻ്റ് ലിയോ ജോസഫ് നന്ദിയും പറഞ്ഞു.

 

 

article-image

സമ്മർ ക്യാമ്പ് ഡയറക്ടർ ജൂലിയറ്റ് തോമസ്, ഓണം പൊന്നോണം 2025 കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, മാവേലി എന്നിവർ ആശംസകൾ നേർന്നു. സമ്മർ ക്യാമ്പിൽ പങ്കെടുത്ത കോർഡിനേറ്റർമാരെയും വോളണ്ടിയർമാരെയും ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. പരിപാടികളോടനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. സെപ്റ്റംബർ ആറിന് ഓണപ്പായസം മത്സരത്തോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.

article-image

സെപ്റ്റംബർ 12ന് ഓണസദ്യയും, സെപ്റ്റംബർ 19ന് വടംവലി മത്സരവും നടക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 3968 1102 അല്ലെങ്കിൽ 3980 1678 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

െെി്

You might also like

Most Viewed