'നീതി സ്വതന്ത്രമാവട്ടെ' എന്ന ശീർഷകത്തിൽ ഐ.സി.എഫ്. പൗരസഭ സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ നീതി പൗരൻമാരുടെ മൗലികാവകാശമാണെന്നും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടർന്ന് കൊണ്ടിരിക്കുന്ന നീതി നിഷേധങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു. 79മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ്' നീതി സ്വതന്ത്രമാവട്ടെ ' എന്ന ശീർഷകത്തിൽ ഐ.സി.എഫ്. പൗരസഭ സംഘടിപ്പിച്ചത്. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൗരസഭ അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു.
ഐ.സി.ആർ എഫ് മുൻ ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, കെ.എം.സി സി ജനറൽ സിക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒ ഐ.സി സി ബഹ്റൈൻ വൈസ് പ്രസിഡണ്ട് ചെമ്പൻ ജലാൽ , ഫോർ പി എം എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, ശമീർ പന്നൂർ എന്നിവർ സംസാരിച്ചു. ഐ സി എഫ് നാഷണൽ മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും സംഘടനാ സെക്രട്ടറി ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
sgdsg