ബഹ്റൈൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനതത്ത്വങ്ങൾ ഇന്ത്യക്കാർക്ക് നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ പ്രക്ഷോഭങ്ങൾക്ക് ജനം പിന്തുണ കൊടുക്കേണ്ടത് ആവശ്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സുമേഷ് ആനേരി അധ്യക്ഷത വഹിച്ച പരിപാടി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറിമാരായ സൈദ് എം.എസ്, പ്രദീപ് മേപ്പയൂർ, ജീസൺ ജോർജ്, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, അഡ്വ. ഷാജി സാമുവൽ, ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ, നസീം തൊടിയൂർ, ദേശീയ സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, ബൈജു മത്തായി, വനിത വിഭാഗം പ്രസിഡന്റ് മിനി റോയ്, ഒ.ഐ.സി.സി ജില്ല പ്രസിഡന്റുമാരായ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, വില്യം ജോൺ, ബിജുബാൽ സി.കെ, ശ്രീജിത്ത് പനായി, ബൈജു ചെന്നിത്തല എന്നിവർ സംസാരിച്ചു.
efres



