ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


പ്രദീപ് പുറവങ്കര
മനാമ I ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ്. പൊതു സമൂഹത്തിന് ആരോഗ്യ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ ജനറൽ മെഡിസിൻ, ദന്തചികിത്സ, ഇ.എൻ.ടി. തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. പ്രമുഖ ഡോക്ടർമാരായ ഡോ. നൗഷർ എം. ലബീബ് , ഡോ. പ്രിയ ഷെട്ടി , ഡോ. ജയ്‌സ് ജോയ് , ഡോ. ആരൂജ് മുഷ്താഖ് എന്നിവർ ക്യാമ്പിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 39095100 അല്ലെങ്കിൽ 38808361 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

cxxcxz

You might also like

  • Straight Forward

Most Viewed