മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യദിനാഘോഷം


പ്രദീപ് പുറവങ്കര

മനാമ I ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15ന് വൈകീട്ട് ആറിന് മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ മുഹറഖ് മലയാളി സമാജം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സമാജം വനിതാവേദിയുടെയും മഞ്ചാടി ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നതെന്ന് ഭാരവാഹികളായ പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു. പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരം, ഫാൻസി ഡ്രസ് മത്സരം, ക്വിസ് മത്സരം, ദേശഭക്തി നൃത്തങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ ഇതോടൊപ്പം നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാനും 35397102 അല്ലെങ്കിൽ 34135170 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

You might also like

  • Straight Forward

Most Viewed